project report(തുടങ്ങാൻ ഉദേശിക്കുന്ന സംരംഭത്തിന്റെ   വിശദമായ വിവരണം )

A) തുടങ്ങാൻ ഉദേശിക്കുന്ന വ്യക്തിയുടെ വിശദമായ വിവരങ്ങൾ
  •  വയസ് 
  • പേര്  & അഡ്രസ്
  • വിദ്യാഭാസം 
  • പ്രവർത്തിപരിജയം 
B) തുടങ്ങാൻ ഉദേശിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ   
  • തുടങ്ങാൻ ഉദേശിക്കുന്ന സ്ഥലം 
  • പഞ്ചായത്ത് / മുനിസ്സിപാലിറ്റി / കോർപറേഷൻ 
  • താലുക്ക് 
  • ജില്ല
C)  സംരംഭത്തിന്റെ  പ്രവർത്തനരീതി 
   സേവനം (service)-  എതുതരത്തിലുള്ള   സർവീസ്  നൽകുന്നത് .
   നിർമ്മാണം(production)  - ഉത്‌പാദനപ്രക്രിയ വിവരിക്കുക.

D)  വിപണിയും സാദ്ധ്യതയും 
    ഏറ്റവും അധികമായി വിശദീകരിക്കേണ്ട  ഒരു ഭാഗം ഇതാണ് .

E) നിർമ്മാണ ചിലവ് 

  •  വാടക 
  •  യന്ത്രസാമഗ്രികളുടെ  വില 
  • പ്രവർത്തന ചിലവ്
  • പ്രാഥമികമായ ചിലവ്
F)  ലാഭം 
     ഓരോ വർഷത്തിലുള്ള ലാഭം എത്ര എന്ന്  വിവരിക്കുക


   
Online Class Details:-
Plus one computer science/ computer application state or CBSE
Plus two computer science/ computer application state or CBSE

using Techniques

Projector, computer etc


പ്ലസ്‌വൺ , പ്ലസ്‌ടു വിദ്യാർഥികൾക്ക് (കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ അപ്ലിക്കേഷൻ- STATE , CBSE )  സഹായകരമാകുന്ന സിലബസ് അടിസ്ഥാനത്തിലുള്ള പാഠഭാഗങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം ജനറൽ അറിവുകൾ കൂടി നല്കുന്നതിനുവേണ്ടി ആരംഭിക്കുന്ന ഒരു ബ്ലോഗ് ആണിത്. ഇതിനോടൊപ്പം ജനങ്ങൾക്ക്‌ സഹായകരമാകുന്ന ചില പ്രവർത്തനങ്ങൾ കൂടി പ്രതീഷിക്കാം.ഒപ്പം നിങ്ങള്ക്ക് വരുമാനം കിട്ടുന്ന  കാര്യങ്ങൾ കൂടി ഉണ്ടാകും. വീണ്ടും കാണാം എന്ന പ്രതീഷയോടെ ......


hai

കേരളം സംസ്ഥാനത്തിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വികലാംഗക്ഷേമകോര്പറേഷന്റെ പ്രേവര്തനങ്ങളെ കുറിച്ച് അറിയാൻ സന്ദർശിക്കു www.hpwc.kerala.gov.in

ani vinu suni

അന്ന് വൈകിട്ടു ഞാനൊന്നു മയങ്ങി. അപ്പൊഴെക്കും ഞാനൊരു കിനാവിലെക്കു വഴുതി വീണു. 
    ഭൂമിയിലു എവിടെയൊ നിന്ന് കൊറൊണ വൈറസ് പൊട്ടി പുറപ്പെട്ടു. മാനവരാശിയുടെ നാശത്തിനു കാരണമാകുന്ന ഈ  വൈറസ് ജനങ്ങളെ തികച്ചും ബുദ്ധിമുട്ടിലാക്കി.ഭൂമിയില് എങ്ങും മനുഷ്യന്റെ ക്രൂരതയും അഹങ്കാരവും ആഡംബരവും അതിന്റെ ഏറ്റവും ഉയര്ന്ന നിലയിലായിരുന്ന സമയത്താണു കൊറൊണ വൈറസിന്റെ വരവ്.പൊട്ടിപ്പുറപ്പെട്ട വൈറസ് മാനവരാശിയുടെ നാശത്തിനായി എങ്ങും ചുറ്റി നടന്നു ഭൂമിയിലെ മനുഷ്യർക്ക് ദൈവം നൽകിയിരിക്കുന്ന പ്രതിരോധശേഷി കാരണം ഈ വൈറസിന് ശെരിക്കും അതിൻ്റെ ഉഗ്രശേഷി പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ മനുഷ്യന് സന്തോഷിക്കാൻ ദൈവം ധാനം നൽകിയ പ്രകൃതിയെ മനുഷ്യൻ സ്നേഹിച്ചില്ല. ഓരോ മനുഷ്യനും ഓക്സിജൻ ശ്വസിക്കുകയും കാർബൺഡയോക്സൈഡ്  പുറത്തേക്കു വിട്ടുമാണ് അവൻ്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടത്.എന്നാൽ മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക്കിൻ്റെ അമിത ഉപയോഗവും മരങ്ങൾ വെട്ടിമുറിച്ചു പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നതുകാരണം മനുഷ്യൻ്റെ നിലനിൽപ്പുതന്നെ ചോദ്യചിഹ്നമായിരിക്കുന്ന ഈ സമയത്താണ് കൊറോണ വൈറസിൻ്റെ വരവും. ഈ വൈറസ് ഭൂമിയിലെങ്ങും ചുറ്റി നടന്നു. എന്തിനാണെന്നറിയോ. ഒരു മനുഷ്യനിൽ അതിൻ്റെ ആദ്യ പ്രവേശനത്തിനായി.ചുറ്റി കറങ്ങി നടന്ന അതിനു അവസാനം പ്രതിരോധശേഷി കുറഞ്ഞ ഒരു പാവം മനുഷ്യനെ കിട്ടി.അങ്ങനെ മനുഷ്യനിലേക്കുള്ള കൊറോണ വൈറസിൻ്റെ ആദ്യ പ്രവേശനകർമ്മം നടപ്പിലാക്കി.
    ഈ മനുഷ്യൻ വൈറസ് ബാധയാൽ അവശനായതുകാരണം ആരൊക്കെയോ തൂക്കിയെടുത്തു ആശുപത്രിയിലാക്കി. പിന്നീടങ്ങോട്ട് കോറോണക്ക് സന്തോഷവും ഡോക്ടർമാർക്ക് സംശയരോഗവുമായി നീണ്ട നാളുകൾ.ഈ മനുഷ്യൻ്റെ രോഗ ലക്ഷണങ്ങൾ വച്ച് ഡോക്ടർമാർ പല അനുമാനങ്ങളിലുമെത്തി. പക്ഷെ കൊറോണ വൈറസിന്റെ പ്രവർത്തനമാണിതെന്നു മനസിലാക്കാൻ നാളുകളെടുത്തു. ഈ സമയം കൊണ്ട് കൊറോണ വൈറസ് അതിൻ്റെ വർദ്ധനവ് നടത്തി. പലപ്പോഴും ഈ മനുഷ്യൻ്റെ മൂക്കിൽ കയറിപിടിക്കും. അയാൾ തുമ്മി തുമ്മി കൊടുക്കാൻ സാധിക്കുന്നവർക്കൊക്കെ നൽകി. കോറോണക്ക് സന്തോഷമായി നാളുകൾ.ധാരാളം ആൽക്കരിലേക്കു പടർന്നു കയറി.
    ഡോക്ടർമാർക്ക് നോക്കി നില്ക്കാൻ മാത്രമേ സാധിച്ചുള്ളൂ.മെഡിക്കൽ ടീമുകൾക്ക് ഉറക്കമില്ലാത്ത രാത്രികൾ. അവരുടെ നിരന്തര പരിശ്രമത്തിൻ്റെ  ഫലമായി അവസാനം അവർ കണ്ടെത്തി .... കൊറോണ വൈറസ്... ഈ മനുഷ്യനെ ബാധിച്ചിരിക്കുന്നത് മാനവരാശിയുടെ നാശത്തിനു കാരണമായേക്കാവുന്ന കൊറോണ വൈറസ് ആണെന്ന സത്യം അവർ മനസിലാക്കി. അപ്പോഴേക്കും ഈ വൈറസ് ലോക രാജ്യങ്ങളെ കീഴടക്കികഴിഞ്ഞിരുന്നു. ലോകം മുഴുവൻ നെട്ടോട്ടമായി. വീണ്ടും മെഡിക്കൽ ടീമുകൾക്ക് ഉറക്കമില്ലാത്ത രാത്രികൾ . ഇതിനെ എങ്ങനെ നേരിടാം എന്നു മേധാവികൾ ആലോചന തുടങ്ങി. അവസാനം അവർക്കു ഒരു താൽക്കാലിക ആശ്വാസത്തിന് വക കിട്ടി.... ലോക്ടൗൺ... അന്നുവരെ നമ്മൾ കൂടുതൽ കേട്ടിട്ടുള്ള വാക്ക് ലോക്കപ്പ് എന്നാണ്.ഇത്  ലോക്ടൗൺ. ഒപ്പം ഒരു കണ്ടെത്തൽ കൂടി നടന്നു. ഈ വൈറസ് ബാധിക്കാതിരിക്കാൻ SMS പാലിക്കുക.
    എന്താണ് SMS ;.നമ്മൾ കേട്ടിട്ടുള്ള SMS  അല്ല.  ഈ വൈറസ് ബാധിക്കാതിരിക്കാൻ നമ്മൾക്ക് തല്ക്കാലം ചെയ്യാൻ സാധിക്കുന്ന കാര്യമാണിത്.അതായതു SOAP -MASK - SOCIAL  DISTANCE   അതാണ് ഇവിടത്തെ SMS .സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക,മാസ്ക് ധരിച്ചു നടക്കുക, സാമൂഹ്യഅകലം പാലിക്കുക എങ്കിൽ മാത്രമേ തൽക്കാല ആശ്വാസമെങ്കിലും ലഭിക്കു.ഈ വിവരം എങ്ങും മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു.പക്ഷെ നാൾക്കുനാൾ രോഗി ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവന്നു.അതിനു കാരണം ഒരുകണക്കിന് പറഞ്ഞാൽ അനുസരണ ഇല്ലാത്ത മനുഷ്യർ തന്നെയാണ്.അധികൃതരുടെ വാക്കുകൾ ചെവിക്കൊള്ളാതെ എങ്ങും പാഞ്ഞു നടന്നു മനുഷ്യർ, ഫലമോ ഉറക്കം, നിത്യ ഉറക്കം.നിരവധി നിരവധി ആൾക്കാർ മരണപ്പെട്ടു.ആവശ്യത്തിനും അനാവശ്യത്തിനും പുറത്തിറങ്ങി മരണത്തിന്റെ തോഴന്മാരായി മാറി.പക്ഷെ മനുഷ്യനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പുറത്തിറങ്ങാൻ പാടില്ലാതെ വരുമാനമില്ലാതാകുന്ന ജനങ്ങൾക്ക് എങ്ങനെ ജീവിക്കാനാകും. ഈ സമയം ഏറെ ബുദ്ധിമുട്ടിയത് അന്നന്നുള്ള വരുമാനക്കാരായ ഡെയിലിവേജസുകാരാണ്.അവരുടെ നിലവിളികേള്ക്കാൻ ആരുമുണ്ടായിരുന്നില്ല.
    ചെറിയൊരാശ്വാസമെന്നു പറയുന്നത് അധികാരികൾ നൽകിയ കിറ്റ് മാത്രമാണ്.മരണനിരക്കുകൾ കൂടിക്കൊണ്ടേയിരുന്നു.മനുഷ്യർ പരസ്പരം കാണാതെ നടക്കേണ്ട അവസ്ഥ, കണ്ടാലോ ഒന്ന് ചിരിക്കാനോ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥ.ഇങ്ങനെ നാൾക്കുനാൾ രോഗികളുടെ എണ്ണം വർധിച്ചപ്പോൾ വീണ്ടും ലോക്ടൗൺ.
ഇതിനിടയിൽ ഒന്ന് പറഞ്ഞോട്ടെ ലോകരാജ്യങ്ങൾ വാക്സിൻ കണ്ടുപിടിക്കാനായി ശ്രമം തുടങ്ങി. ഓരോ രാജ്യങ്ങളും അവരവരുടെ സാമർഥ്യം തെളിയിക്കുന്നവിധം പരിശ്രമം തുടങ്ങി. ഏറെക്കുറെ വിജയത്തിലേക്കുള്ള പരിശ്രമം.ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി.ജനങ്ങൾ പരിഭ്രാന്തരായി എങ്ങും വിഷമങ്ങൾ മാത്രം.ഇല്ലാത്തവന് ഇല്ല. ഉള്ളവൻ ഇല്ലാത്തവനെ തിരിഞ്ഞു നോക്കിയതുമില്ല.പക്ഷെ കൊറോണ വൈറസിന് ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള ചിന്ത ഇല്ലായിരുന്നു.എല്ലാവരെയും അത് കവർന്നു തിന്നുകൊണ്ടിരുന്നു.ശെരിക്കും അത് താണ്ഡവമാടി എന്ന് തന്നെ പറയാം.അവറ്റകൾക്കു നല്ല കാലമായിരുന്നു എന്ന് വേണം കരുതാൻ.
    മനുഷ്യരുടെ അവസാനമായി എന്ന് വരെ ചിന്തിച്ച സമയത്തു മനുഷ്യന് നല്ലവാർത്ത വന്നു, കോറോണക്ക് വാക്സിൻ കണ്ടെത്തി എന്നായിരുന്നു ആ വാർത്ത.ഇതിനിടയിൽ ഓരോരുത്തർക്കും പ്രിയപ്പെട്ടവരേ നഷ്ടമായി.പലരും രോഗത്താൽ മരിക്കാൻ കിടക്കുന്നു എന്ന് മനസിലാക്കിയ ജനങ്ങൾ വാക്സിൻ എടുത്തും SMS നിബന്ധന പാലിച്ചും മുന്നോട്ടുപോയി.പെട്ടെന്ന് എന്തൊക്കെയോ വന്നു വീഴുന്നതുപോലെ തോന്നി . ഞാൻ ഞെട്ടി ഉണർന്നു.പക്ഷെ അത് തോന്നൽ മാത്രമായിരുന്നു.ഞാൻ വീണ്ടും അല്പം കൂടി ക്ഷീണം തീർക്കാമെന്ന് വിചാരിച്ചു കണ്ണടച്ചു. പക്ഷെ ക്ഷീണം കാരണം വീണ്ടും ഉറങ്ങിപ്പോയി. എങ്ങനെയോ ആ പഴയ സ്വപ്നം വീണ്ടും മുന്നിലെത്തി,സ്വപ്നത്തിൽ ...ദിനംപ്രതി രോഗികളുടെ എണ്ണം കുറഞ്ഞു വന്നു.മാനവരാശിയുടെ വിപത്തിനു കാരണമായ വൈറസിനെ പിടിച്ചു കെട്ടാൻ മനുഷ്യന് കഴിയും എന്ന് തോന്നുന്ന നിമിഷങ്ങൾ.മാനവരാശിയുടെ വിപത്തിനു കാരണമാകുന്ന ഈ വൈറസിനെ തുരത്താൻ മനുഷ്യർ ഒരുമിച്ചു നിന്നു.
    ദൈവത്തെ തള്ളിപ്പറഞ്ഞു അഹങ്കാരിയായ മനുഷ്യർ ദൈവത്തിങ്കലേക്കു തിരിഞ്ഞു നോക്കിപ്പോയ നിമിഷം. അവരവരുടെ വിശ്വാസത്തിനനുസരിച്ചു ദൈവത്തെ അങ്ങേയറ്റം വിശ്വസിച്ചു പ്രാർത്ഥനകൾ നടത്തി.പ്രാർത്ഥന+വാക്സിൻ+SMS ഫലം കണ്ടു തുടങ്ങി.  ലോകം മുഴുവൻ കണക്കെടുത്തപ്പോൾ കൊറോണ വാഹകരുടെ എണ്ണം കുറഞ്ഞതായി മനസിലാക്കി. പക്ഷെ ജനസംഖ്യ ഒരുപാട് കുറഞ്ഞു എന്ന വിവരം ഞെട്ടലോടെ ലോകം മനസിലാക്കി. വീണ്ടും പ്രാർത്ഥന+വാക്സിൻ+SMS തുടര്ന്നുകൊണ്ടേ ഇരുന്നതിന്റെ ഫലമായി വൈറസിന്റെ വ്യാപനം നന്നേ കുറഞ്ഞു കുറഞ്ഞു വന്നു. വൈറസിന്റെ എണ്ണം വീണ്ടും കുറഞ്ഞു കുറഞ്ഞു 10 9  8 7 6 5 4  3  2 അവസാനം ഒരെണ്ണം മാത്രമായി ഭൂമുഖത്തു അവശേഷിച്ചു. 
        ആ ഒരെണ്ണം മതി വീണ്ടും സർവ്വനാശത്തിനു  കാരണമാകാൻ. അതുകൊണ്ടു തന്നെ അതിനെയും നശിപ്പിച്ചേ പറ്റുകയുള്ളു.അങ്ങനെ അവസാനത്തെ വൈറസും ഈ ലോകത്തു നിന്നും പിന്മാറി. ജനം വീണ്ടും പുറത്തേക്കിറങ്ങി തുടങ്ങി. ഞാൻ ഉറക്കം വിട്ടുണർന്നു.
    പ്രിയജനമേ കൊറോണ വൈറസ് ഈ ലോകത്തുനിന്നും അപ്രത്യക്ഷമാകുമെന്ന പ്രത്യാശയോടെ നമുക്ക് ജീവിക്കാം.ഈ വൈറസ് അപ്രത്യക്ഷമായാൽ ഇത് വീണ്ടും വരാതിരിക്കാൻ ദൈവം ധാനം നൽകിയിരിക്കുന്ന നിമിഷങ്ങളിൽ സന്തോഷിക്കാൻ ദൈവം ധാനം നൽകിയ ഭൂമിയെ,പ്രപഞ്ചത്തെ പ്രണയിക്കാം.പ്രകൃതിയിലുള്ളതെല്ലാം മനുഷ്യന്റെ നന്മക്കുള്ളതാണ്.അതിനാൽ തന്നെ പ്രകൃതിയെ സ്നേഹിക്കാം , നശിപ്പിക്കരുത്.മരങ്ങൾ വച്ചുപിടിപ്പിച്ചും മാലിന്യങ്ങൾ പരമാവധി ഒഴിവാക്കിയും പ്രകൃതിയെ സംരക്ഷിക്കൂ.ഇനി ഒരു മഹാമാരി ഈ ഭൂമുഖത്തു വരാതിരിക്കാൻ നമുക്ക് കൈകോർക്കാം, ആശംസകൾ ........................


ani vinu suni